Skip to main content

വെട്ടം വില്ലേജ് ഓഫീസിന് 44ലക്ഷം രൂപ അനുവദിച്ചു

തിരൂര് താലൂക്കിലെ വെട്ടം വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്ക്കും ഉദ്യോഗസ്ഥര്ക്കുമായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി. അനുബന്ധ കെട്ടിടം നിര്മിക്കാനും സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ വല്‍ക്കണം നടപ്പാക്കാനുമായി റവന്യൂ വകുപ്പ് 44 ലക്ഷം രൂപ അനുവദിച്ചു. നിലവിലെ ഓഫീസ് കെട്ടിടത്തില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ജീവനക്കാര് ജോലിയെടുക്കുന്നത്. വിവിധ ആവശ്യങ്ങളള്‍ക്കായി എത്തുന്ന പൊതുജനള്‍ക്കും ഓഫീസിലെ സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അനുബന്ധ കെട്ടിടമൊരുക്കാനും ഓഫീസ് പ്രര്‍ത്തനം കാര്യക്ഷമമാക്കാനും സര്ക്കാര് നടപടിയെടുത്തത്. വെട്ടം, പച്ചാട്ടിരി അംശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ കാലങ്ങളായി വെട്ടം വില്ലേജ് ഓഫീസിനെയാണ് ആശ്രയിക്കുന്നത്. ഇത്രയും കുടുംബള്‍ക്കുള്ള സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതല്‍ ഓഫീസിലെ സ്ഥലപരിമിതിയും സാങ്കേതിക സൗകര്യക്കുറവും തടസ്സമാണ്. പുതിയ കെട്ടിടവും സൗകര്യങ്ങളും യാഥാര്ത്ഥ്യ മാകുന്നതോടെ ഇത്തരം പ്രശ്‌നള്‍ക്ക് പരിഹാരമാകും.

 

date