Post Category
തെരുവുനായ പ്രശ്നത്തില്‍ ഫോട്ടോഗ്രാഫി മത്സരം
കുടുംബശ്രീ നടപ്പാക്കി വരുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി ജനകീയമാക്കുന്നതിന്റെ ഭാഗമായി തെരുവായ പ്രശ്നം എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരവും ലോഗോ മത്സരവും സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ലോഗോ തയ്യാറാക്കുന്നതിന് ജെപിഇജി ഫോര്‍മാറ്റിലുളള ഫോട്ടോകള്‍ abcphotospem@gmail.com എന്ന മെയിലിലും 300 ഡിപിഐ റസല്യൂഷനുളള 3''ഃ3'' വലിപ്പമുളള ലോഗോ abclogospem@gmail.com എന്ന മെയിലിലും ജൂലൈ ഒന്നിനകം അയയ്ക്കണം. ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒരാള്‍ക്ക് ഒരു എന്‍ട്രിയും ലോഗോ മത്സരത്തില്‍ മൂന്നെണ്ണവും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2302049
(കെ.ഐ.ഒ.പി.ആര്-1302/18)
date
- Log in to post comments