Post Category
എലിപ്പനി: ജാഗ്രത വേണം
എലിപ്പനി വരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത പറഞ്ഞു. ഓട വൃത്തിയാക്കല്‍, കൃഷിപ്പണി, കുളം വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരിലാണ് എലിപ്പനി കൂടുതലായി കണ്ടുവരുന്നത്. ഇത്തരം ജോലികളിലേര്‍പ്പെടുന്നവര്‍ പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ ആഴ്ചയില്‍ ഒരുദിവസം 2 ഗുളിക എന്ന ക്രമത്തില്‍ ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ നിര്‍ബന്ധമായും കഴിക്കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഗുളിക സൗജന്യമായി ലഭിക്കും. കൈകാലുകളില്‍ മുറിവുള്ളവര്‍ ജോലിക്കിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പനി, പേശിവേദന, തലവേദന, കണ്ണില്‍ ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണം.
(പി.ആര്‍.പി 1735/2018)
date
- Log in to post comments