Post Category
വെയിലൂര്‍ സ്‌കൂള്‍ ഇനി കയര്‍ ഭൂവസ്ത്ര സംരക്ഷണത്തില്‍
അഴൂര്‍ പഞ്ചായത്തിലെ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മണ്ണിടിച്ചില്‍ തടയാന്‍ കയര്‍ ഭൂവസ്ത്രം കൊണ്ട് സംരക്ഷണ വലയം നിര്‍മ്മിച്ചു. തൊഴിലുറപ്പിന്റെ സഹായത്തോടെ 1237 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് ശരാശരി 120 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയുള്ള സംരക്ഷണ വലയം പൂര്‍ത്തിയാക്കിയത്.
സ്‌കൂളിന്റെ ഒരു ഭാഗത്തെ ചരിഞ്ഞ പ്രദേശം തട്ടുകളായി തിരിച്ച് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിച്ച് അവയില്‍ പുല്ലു നട്ടുപിടിപ്പിച്ച് ബലപ്പെടുത്തി. വിവിധ ഇനം വിത്തുകളും നട്ടിട്ടുണ്ട്. തൊഴിലാളികളുടെ കൂലിയും നിര്‍മ്മാണ ചെലവും ഉള്‍പ്പെടെ 4,24,161 രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
(പി.ആര്‍.പി 1739/2018)
date
- Log in to post comments