Skip to main content

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടുപയോഗിച്ച്, ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു.  തെരഞ്ഞെടുത്ത മിക്ക സ്‌കൂളുകളും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും യോഗം വിലയിരത്തി.  സാങ്കേതിക തടസങ്ങളുള്ളവ അത് പരിഹരിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശിച്ചു.  
വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദീപ മാര്‍ട്ടിന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്. ജവാദ്, ബന്ധപ്പെട്ട സ്‌കൂളുകളിലെ ഉദേ്യാഗസ്ഥര്‍, പി.റ്റി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി 1816/2018)

 

date