എറണാകുളം അറിയിപ്പുകള്‍2
വൈസ് ചാന്‍സലര്‍മാരുടെ യോഗം കൊച്ചി
സര്‍വ്വകലാശാലയില്‍
കൊച്ചി: സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരുടെ യോഗം തിങ്കളാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടക്കും. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം അദ്ധ്യക്ഷത വഹിക്കും. പതിമൂന്ന് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കും;
യോഗത്തിനു ശേഷം 23-ന് വൈകീട്ട് 4 മണിക്ക് കുസാറ്റ് സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ കാണും.
അപ്രന്റീസ് നഴ്‌സ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി വികസന വകുപ്പ് പുതുതായി ആരംഭിക്കുന്ന നഴ്‌സിംഗ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ഒരാള്‍ വീതവും ജനറല്‍/ജില്ലാ ആശപത്രികളില്‍ മൂന്നു പേര്‍ക്കും രണ്ട് വര്‍ഷത്തേക്ക് അപ്രന്റീസ് നഴ്‌സായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യോഗ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് പഠിച്ച്, ജനറല്‍/ബി.എസ്.സി നഴ്‌സിംഗ് വിജയിച്ചവരും, കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരും ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പരിശീലനാര്‍ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ ഹോണറേറിയം ലഭിക്കും. നിശ്ചിത യോഗ്യതയുളളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 31 നു മുമ്പായി നിശ്ചിത അപേക്ഷ ഫോറത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.
- Log in to post comments