Skip to main content

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

 

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂലൈ 24 ന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. 

ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പര്‍: എസ്.എസ്.1/296/2018 ഫിന്‍. തീയതി 20.07.2018) വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദര്‍ശിക്കുക.

പി.എന്‍.എക്‌സ്.3077/18

date