അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
ബാട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ബിസിനസ് എക്കണോമിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എം. എ/എം.കോം (നെറ്റ് അഭികാമ്യം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കെമിസ്ട്രി അസിസ്ന്റന്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ കെമിസ്ട്രിയില്‍ എം.എസ്.സി ബിരുദവും നെറ്റ് യോഗ്യതയും ഉണ്ടായിരിക്കണം.
ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലും അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ബി.ഇ/ബി.ടെക് / എം.ഇ/എംടെക് ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസാണ് യോഗ്യത.
അപേക്ഷകര്‍ 24ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecbh.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.3087/18
- Log in to post comments