Post Category
ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നും 30നും മധ്യേ പ്രായമുള്ള ബധിരര്‍, മൂകര്‍, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താമസസൗകര്യം സൗജന്യം.
അപേക്ഷാഫോറം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷകള്‍ ബയോഡേറ്റ (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) സഹിതം ജൂലായ് 25ന് മുമ്പ് സൂപ്പര്‍വൈസര്‍, ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലനകേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം -12 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2343618.
പി.എന്‍.എക്സ്.3088/18
date
- Log in to post comments