മഴക്കാല സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും പകര്‍ച്ചവ്യാധിക്കെതിരെ ജാഗ്രത പുലര്‍ത്തണമെ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആരോഗ്യവകുപ്പ് ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും ഊര്‍ജ്ജിതമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും വരും ദിവസങ്ങളില്‍ പകര്‍ച്ച വ്യാധി വ്യാപകമാകുവാനുളല സാധ്യത തളളി കളയനാവില്ലെ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞൊഴുകുതും പരിസര പ്രദേശങ്ങളിലെ മാലിന്യം കുടിവെളള സ്രോതസ്സുമായി കൂടിക്കലരാനുളള സാധ്യത ഏറെയാണെും ഇത് മൂലം കോളറ, ടൈഫോയ്ഡ്, വയറിളക്കം മുതാലയ അസുഖങ്ങള്‍ പടര്‍ു പിടിക്കുവാനുളള സാധ്യത വളരെ ഏറെയാണ്. മലിനജലം കെ'ിക്കിട് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങളും വ്യാപകമാകാം. പകര്‍ച്ചവ്യാധി പടരുതിന് തടയുവാന്‍ ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുറിയിപ്പ് നല്‍കി. തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുക, ആഹാരസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, തണുത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം, പരിസരശുചിത്വം എിവ പാലിക്കുക, ഭക്ഷണത്തിന് മുന്‍പും ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കാലില്‍ മുറിവുളളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ ശ്രദ്ധിക്കുക. പനി, തളര്‍ച്ച, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ നിും ചികിത്സ തേടണം. എലിപ്പനി പ്രതിരോധമരുായ ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.
- Log in to post comments