Skip to main content

കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് (ആശ്രിതര്‍ അര്‍ഹരല്ല) 2018-19 അദ്ധ്യയന വര്‍ഷത്തേക്ക് സ്‌ക്കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  എട്ടാം ക്ലാസും അതിന് മുകളിലുമുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.  ഓരോ കോഴ്‌സിനും അതിന്റെ അടിസ്ഥാന യോഗ്യതാ പരീക്ഷ വിജയിക്കണം.  സ്‌കോളര്‍ഷിപ്പ് ലഭ്യമാകുന്നതിന് സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും അന്യ സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും സ്ഥാപനത്തിന്റെ  അംഗീകാരം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം.  വിദ്യാര്‍ത്ഥി ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് (കോഴ്‌സിന്റെ ദൈര്‍ഘ്യം, രക്ഷകര്‍ത്താവിന്റെ പേരും രേഖപ്പെടുത്തിയത്) അപേക്ഷയോടൊപ്പം നല്‍കണം.  

തൊഴിലാളികളുടെ മക്കളില്‍ 2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ്/മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രതേ്യക സമ്മാനങ്ങള്‍ നല്‍കും.  

നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, വിദ്യാഭ്യാസ സ്ഥാപന തലവനില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം (2018 ആഗസ്റ്റ് 16 മുതല്‍) സെപ്റ്റംബര്‍ 30 നകം തിരുവനന്തപുരം ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം.  

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലയിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികള്‍ തിരുവനന്തപുരം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ : 0471-2448451.

പി.എന്‍.എക്‌സ്.3140/18

date