Skip to main content

മൂന്നാമത് എന്‍ജിനീയേഴ്‌സ് കോണ്‍ഗ്രസ് 27 മുതല്‍

മൂന്നാമത് എന്‍ജിനിയേഴ്‌സ് കോണ്‍ഗ്രസ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 27,28,29 തീയതികളില്‍ നടക്കും.  28ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും.  ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണവും മാഗസിന്‍ പ്രകാശനവും നിര്‍വഹിക്കും.  ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധനാവു എന്നിവര്‍ പ്രതേ്യക പ്രഭാഷണം നടത്തും.   

 27ന് വൈകുന്നേരം നാലിന് എക്‌സിബിഷന്‍ ഉദ്ഘാടനം ഗാന രചയിതാവും, ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി നിര്‍വഹിക്കും.  മന്ത്രിമാരായ മാത്യു.ടി. തോമസ്, ഡോ. കെ.ടി. ജലീല്‍, എം.എം. മണി, ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ടി.എം. തോമസ് ഐസക് എന്നിവര്‍ പ്രഭാഷണം നടത്തും.   

പി.എന്‍.എക്‌സ്.3141/18

date