Skip to main content

എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ 2018-19 അദ്ധ്യയന വര്‍ഷത്തേക്കുള്ള എം.ടെക് സായാഹ്ന കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 26 രാവിലെ 10 മുതല്‍ ഒരു മണിവരെ ഓഫീസില്‍ നടക്കും.  

സിവില്‍ എന്‍ജിനീയറിംഗ് എന്‍വയോണ്‍മെന്റല്‍ ബ്രാഞ്ചില്‍ പത്ത് ഒഴിവുകളും, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പവര്‍ സിസ്റ്റം ബ്രാഞ്ചില്‍ നാല് ഒഴിവുകളും, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പ്രൊപ്പല്‍ഷന്‍ ബ്രാഞ്ചില്‍ ഏഴ് ഒഴിവുകളുമാണുള്ളത്.  ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ച് അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും പുതുതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.  നിലവില്‍ ജോലിയുള്ള അപേക്ഷകര്‍ മതിയായ അസല്‍ രേഖകള്‍ സഹിതം (എംബ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, എന്‍.ഒ.സി) ഹാജരാക്കണം.  വിശദവിവരങ്ങള്‍ക്ക് : www.evening.cet.ac.in / www.admission.dte.kerala.gov.in, ഫോണ്‍ : 0471 2515508, 9497639137.

പി.എന്‍.എക്‌സ്.3145/18

date