Skip to main content

പൂളക്കടവ് പാലം അവലോകന യോഗം ചേര്‍ന്നു

കിഫ്ബിയില്‍ 20 കോടി രൂപ വകയിരുത്തിയ പൂളക്കടവ് പാലത്തിന്റെ പദ്ധതി പുരോഗതി വിലയിരുത്താന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ സംസാരിച്ചു. ഐ.ഡി.ആര്‍.ബി പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കകം ഭരണാനുമതിക്കുളള എസ്റ്റിമേറ്റ് തയ്യാറാക്കും. ഇനിയുളള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിനും അടുത്ത അവലോകന യോഗം ആഗസ്റ്റ് ഒന്‍പതിന് ചേരുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.ബിജുലാല്‍ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അപ്പുക്കുട്ടന്‍ അഡ്വ. പുഷ്പനാഥന്‍, ഭരതന്‍ മണിയേരി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ.കെ പ്രേമാനന്ദന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.മോഹന്‍, സത്യന്‍ കെ.കെ, അസി. എന്‍ജീനിയര്‍ സി.അജയന്‍, പി.രഞ്ജിത് എന്നിവര്‍ സംബന്ധിച്ചു. കോഴിക്കോട് കോര്‍പ്പറേഷനേയും കുരുവട്ടൂര്‍ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതാണ് പൂളക്കടവ് പാലം.

date