Post Category
വിദ്യാജേ്യാതി പദ്ധതി - അപേക്ഷ ക്ഷണിക്കുന്നു
സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 9-ാം ക്ലാസിലോ അതിനു മുകളിലോ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം നല്‍കുന്നു. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. 40% മോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. 9-ാം ക്ലാസു മുതല്‍ 12-ാം ക്ലാസു വരെ പഠനോപകരണങ്ങളും യൂണിഫോമുകളും വാങ്ങുന്നതിനും അതിനു മുകളില്‍ പഠനോപകരണങ്ങള്‍ വാങ്ങുന്നതിനും ധനസഹായം ലഭിക്കും. അപേക്ഷാ ഫോറവും മറ്റു വിശദാംശങ്ങളും മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്ന് ലഭിക്കും.
date
- Log in to post comments