Skip to main content

മിണ്ടരുതിന്' ശേഷം ജില്ലാ പോലീസിന്റെ പുതിയ ഹ്രസ്വ ചിത്രം

ബാങ്കിങ് തട്ടിപ്പുകള്‍ക്കെതിരായ 'മിണ്ടരുത്'  ഹ്രസ്വ ചിത്രത്തിന് ശേഷം സാമൂഹിക പ്രാധാന്യമുള്ള പുതിയ ചിത്രവുമായി ജില്ലാ പൊലീസ്. സ്ത്രീ സുരക്ഷയുടെ സന്ദേശവുമായി ഒരുക്കുന്ന 'സ്നേഹിപ്പിന്‍' ഡോക്യുഫിക്ഷന്‍' ചിത്രീകരണോദ്ഘാടനം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ നിര്‍വഹിച്ചു.
 ജില്ലാ പൊലീസ് മേധാവിയുടെ ആശയത്തില്‍ ഫിലിപ്പ് മമ്പാട് രചനയും സുരേഷ് ഇരിങ്ങല്ലൂര്‍ സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ ഏകോപനം ഹെഡ്ക്വാര്‍ട്ടേഴ്സ് അസി. കമാന്റന്റ് ഡാല്‍വിന്‍ സുരേഷാണ്. വിജി വിനോദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അസി ഡയറക്ടര്‍ ഹരി നാരായണന്‍, കലാസംവിധാനം മഹേഷ് ചിത്രവര്‍ണ, എഡിറ്റിങ് ശിവ എറണാകുളം, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ കെ വത്സല, സാങ്കേതിക സഹായം സിനിമോല്‍, ടിഎം റീന, ഷാഹുല്‍ ബില്ലു, മേക്കപ്പ് ഡോളി ഫിളിപ്പ്.
ഹൈടെക്കായി ജില്ലയിലെ വിദ്യാലയങ്ങള്‍:
5008 ക്ലാസ്മുറികള്‍ ഹൈടെക്കായി
ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക്കായി മാറുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 406 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ ക്ലാസ് റൂമുകളും സ്മാര്‍ട് ക്ലാസ്റൂമാക്കാനാണ് ലക്ഷ്യമിടുന്നത്. ആകെയുള്ള 6875 ക്ലാസ് മുറികളില്‍ 5008 എണ്ണം ഇതിനകം ഹൈടെക്കായി മാറിയിട്ടുണ്ട്. 1778 ലാബുകളും ഇതൊടൊപ്പം ഹൈടെക്കായി മാറിയിട്ടുണ്ട്. പശ്ചാത്തല സൗകര്യം ഒരുക്കിയ ക്ലാസ് മുറികള്‍ക്കുള്ള ഉപകരണമാണ് നല്‍കിയത്. സൗകര്യം ഒരുക്കുന്ന മുറക്ക് ബാക്കിയുള്ള സ്‌കൂളുകള്‍ക്കും നല്‍കും.  

 

ജില്ലയില്‍ ഓംഘട്ടത്തില്‍ 2759 സ്മാര്‍ട്ട് ക്ലാസ് റൂമുകളും രണ്ടാംഘട്ടത്തില്‍ 976 ക്ലാസ് റുമുകളും ഹൈടക്കായി.  പി.ടി.എ ഉള്‍പ്പെടെ  വിവിധ ഏജന്‍സികളുടെ സഹായത്തോടെ 60 ക്ലാസ് റൂമുകള്‍ നേരത്തെ തന്നെ സ്മാര്‍ടായിരുന്നു. ഹൈടെക് ക്ലാസുകളിലേക്കുള്ള ഉപകരണങ്ങള്‍ ഇതിനകം കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ നിന്നു വിതരണം ചെയ്തു കഴിഞ്ഞു. ലാപ്ടോപ്പുകള്‍,  മള്‍ട്ടിമീഡിയ പ്രോജക്ടറുകള്‍, പ്രൊജക്ടര്‍ സ്‌ക്രീനുകള്‍, സീലിംഗ് മൗണ്ടിംഗ് കിറ്റുകള്‍,  എച്ച്.ഡി.എം.ഐ ഫേസ് പ്ലേറ്റുകള്‍, എച്ച്.ഡി.എം.ഐ കേബിളുകള്‍, സൗണ്ട് സിസ്റ്റം   എന്നിവയാണ് വിതരണം ചെയ്തത്. ഇവിടങ്ങളില്‍ നെറ്റ്വര്‍ക്കിംഗ്, ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട ജോലികളും പുരോഗമിച്ചു വരുന്നുണ്ട്.
പശ്ചാത്തല സൗകര്യം ഒരുക്കാത്ത സ്‌കൂളുകള്‍ക്ക് അവ ഒരുക്കുന്ന മുറയ്ക്ക് ഉപകരണങ്ങള്‍ നല്‍കും. ഏതെല്ലാം സ്‌കൂളുകളിലാണ് ക്ലാസ് റൂമുകള്‍ ഒരുക്കാത്തതെന്ന സര്‍വെ നടത്തി വിവരം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ കൈകാര്യം ചെയ്യുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ അധ്യാപകര്‍ക്ക് വിഷയാധിഷ്ഠിത, ഐ.സി.ടി പരിശീലനം എന്നിവയും നല്‍കിയിരുന്നു. എല്ലാവര്‍ക്കും മുഴുവന്‍ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന 'സമഗ്ര' പോര്‍ട്ടല്‍, ഇ ലേണിംഗ്/എം ലേണിംഗ്/ലേണിംഗ് മാനേജ്മെന്റ് സംവിധാനം, മൂല്യനിര്‍ണയ സംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരുന്നു.  
ജില്ലയിലെ 90 ശതമാനം സ്‌കൂളുകളില്‍ ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകള്‍  നിലവില്‍ വന്നു കഴിഞ്ഞു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസില്‍ ഇവര്‍ക്കു നല്‍കുന്ന അസൈന്‍മെന്റുകള്‍ വിലയിരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. 20 മുതല്‍ 40 വരെ അംഗങ്ങളുള്ള ഓരോ യൂണിറ്റുകളാണ് ഓരോ സ്‌കൂളിലുമുണ്ടാവുക. ക്ലബിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും നടക്കുന്നുണ്ട്.
ഹാര്‍ഡ്വെയര്‍, ഇലക്ട്രോണിക്സ്, അനിമേഷന്‍, സൈബര്‍ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈല്‍ ആപ് നിര്‍മ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇഗവേണന്‍സ്, വെബ് ടിവി തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് പ്രത്യേക വൈദഗ്ദ്ധ്യം നല്‍കുന്നതാണ് ലിറ്റില്‍ കൈറ്റ്സ് പദ്ധതി. ഈ കുട്ടികള്‍ക്കായി പരിശീലനങ്ങള്‍ക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകള്‍, ക്യാമ്പുകള്‍, ഇന്‍ഡസ്ട്രി വിസിറ്റുകള്‍ എന്നിവ സംഘടിപ്പിക്കും.  സ്‌കൂളുകളിലെ ഹാര്‍ഡ്വെയര്‍ പരിപാലനം, രക്ഷാകര്‍ത്താക്കള്‍ ക്കുള്ള കമ്പ്യൂട്ടര്‍ സാക്ഷരത, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പരിശീലനം, പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്ട്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കല്‍, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിര്‍മാണം, സ്‌കൂള്‍തല വെബ് ടിവികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് ക്ലബുകള്‍ സംഘടിപ്പിക്കും.  മികച്ച സ്‌കൂളുകള്‍ക്കും ക്ലബംഗങ്ങള്‍ക്കും അംഗീകാരങ്ങള്‍ നല്‍കും.

 

date