Skip to main content

കോര്‍ ടീം അംങ്ങള്‍ക്ക് ശില്പശാല നടത്തി

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന ഒ.ആര്‍.സി പദ്ധതിയുടെ സ്‌കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന  കോര്‍ ടീം അംഗങ്ങള്‍ക്കായി ശില്പശാലയും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ചര്‍ച്ചയും നടത്തി. നളന്ദ ഓഡിറ്റോറിയത്തില്‍ ഡിസ്ട്രിക്ട്  ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എം.പി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബല്ലോ അധ്യക്ഷത വഹിച്ചു. 
ഓ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് പ്രബിത ടി.പി.  പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌പെഷ്യല്‍ ജുവനൈല്‍ വിങ് അംഗം രാധാകൃഷ്ണന്‍ എന്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അവതരിപ്പിച്ചു.  ഹെല്‍വിസ് എം .വി, പ്രദീപ് , മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. 
 

date