Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോഡൂര്‍ ഗ്രാമപഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ സി-ഡിറ്റ് നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ., പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ്, എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ., ഡിപ്ലോമ ഇന്‍ ഡി.റ്റി.പി., കമ്പ്യൂട്ടറൈസിഡ് ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ്,  മൂന്ന് മാസത്തെ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ഡാറ്റാ എന്‍ട്രി ആന്റ് കണ്‍സോള്‍ ഓപ്പറേഷന്‍, ഇലക്‌ട്രോണിക് ഓഫീസ് എന്നി കോഴ്‌സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അംഗീകൃതമാണ് കോഴ്‌സുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്, മാനേജിംഗ് ഡയറക്റ്റര്‍, കോഡൂര്‍ ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍, താണിക്കല്‍, കോഡൂര്‍ പി.ഒ. എന്ന വിലാസത്തില്‍ ബന്ധപ്പെടാം.  ഫോണ്‍ 0483 2868518.

 

date