Skip to main content

ജനങ്ങളുടെ ആത്മവിശ്വാസം ഉയരുംവരെ  ദുരിതാശ്വാസ പ്രവർത്തനങ്ങൾ  ശക്തമായി തുടരും-മന്ത്രി

കുട്ടനാട് ദുരിതമേഖലയിൽ നിന്ന് വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ ശ്രദ്ധയോടെ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു ബുധനാഴ്ച  ക്യാമ്പ് സന്ദർശിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമായി തുടരും. ജില്ലാ കളക്ടറും എഡിഎമ്മും ആർ.ഡി.ഓയും ചേർന്ന് സംഘം മികച്ച രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നത്.  'കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എഴുപതോളം ക്യാമ്പുകളിൽ താൻ നേരിട്ട് സന്ദർശനം നടത്തിയിട്ടുണ്ട്. അവിടങ്ങളിലെ സ്ഥിതി മികച്ചതാണ്. ആരോഗ്യ-റവന്യൂ ഉദ്യോഗസ്ഥർ പൊതുവേ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു. വില്ലേജ് തലത്തിൽ ചില ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന നടപടി എടുത്തു. വെള്ളം ഇറങ്ങുന്നതോടെ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ്, മെഡിക്കൽ  കോളേജ് വിഭാഗങ്ങൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ഓഗസ്റ്റ് അവസാനം വരെ പ്രത്യോക ശ്രദ്ധ തുടരേണ്ടതുണ്ട്. ജനങ്ങൾ ആത്മവിശ്വാസത്തോടെ വീട്ടിലേക്ക് തിരിച്ചു പോകുന്നത് വരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരും.  

 

(പി.എൻ.എ. 1984/2018)

 

(ചിത്രമുണ്ട്.)

date