Post Category
കുട്ടനാട് ദുരിതാശ്വാസം: മിൽമ കാലിത്തീറ്റ നൽകും
ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ മിൽമയും പങ്കാളിയാകുന്നു. അഞ്ചു ലക്ഷം രൂപ വിലവരുന്ന ഭക്ഷ്യവസ്തുക്കളും കാലിത്തീറ്റയും ദുരിതബാധിത മേഖലയ്ക്കായി അവർ കൈമാറും. ഇന്ന് (ജൂലൈ 26) രാവിലെ 11ന് മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് ജില്ല കളക്ടർ എസ്. സുഹാസിന് ഇവ കൈമാറും. കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ മിൽമ എം.ഡി. ഡോ.പി. പുകഴേന്തി, യൂണിയൻ മേഖല ചെയർമാൻ കല്ലട രമേശ്, ബോർഡംഗങ്ങളായ എസ്. സദാശിവൻ പിള്ള, കരുമാടി മുരളി തുടങ്ങിയവർ പങ്കെടുക്കും.
(പി.എൻ.എ. 1987/2018)
date
- Log in to post comments