Skip to main content

കൂടിക്കാഴ്ച

     മാറഞ്ചേരി ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ഡി.റ്റി.പി.ഒ. ട്രേഡില്‍ രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍മാരുടെ ഒഴിവുകളുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്‌നോളജി എഞ്ചിനീയറിങില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ്  യോഗ്യത.  താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 11 ന്  ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍ 04942676925.

 

date