Post Category
കെ.ഇ മാമന്റെ ഓര്‍മയ്ക്ക് ഇന്ന് വൃക്ഷത്തൈകള്‍ നടും
സ്വാതന്ത്ര്യസമര സേനാനി കെ.ഇ മാമന്റെ ഒന്നാം ചരമ ദിനമായ ഇന്ന് (ജൂണ്‍ 26) സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഫവലൃക്ഷത്തൈകള്‍ നടും. ആശ്രയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് ജില്ലാ കലക്ടര്‍ അമിത് മീണ കലക്ടറേറ്റില്‍ തൈ നട്ടുകൊണ്ട് നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ തൈ നട്ടുകൊണ്ടാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുക.
date
- Log in to post comments