Skip to main content

ദുരിതം പേറുന്ന കുട്ടനാട്ടിൽ സഹായഹസ്തവുമായി കെ.എസ്്്.എഫ.്ഇ.

ആലപ്പുഴ: ദുരിതമൊഴിയാത്ത കുട്ടനാട്ടിലേക്ക്  സഹായഹസ്തവുമായി കെഎസ്എഫ്ഇ. 20 ലക്ഷം രൂപയുടെ മരുന്നും 5000 സാനിറ്ററി നാപ്കിൻ പാഡുകളുമാണ് കെഎസ്എഫ്ഇ ജില്ല ഭരണകൂടത്തെ ഏൽപ്പിച്ചത് . സംസ്ഥാന ധനകാര്യ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കെ.എസ്.എഫ്.ഇ മരുന്നുകൾ എത്തിച്ചത്. കെ.എസ്.എഫ്.ഇ  ആലപ്പുഴ റീജണൽ ഓഫീസിലെ റീജിയണൽ മാനേജർ സാബു ജി മരുന്നുകളും മറ്റും ഡി.എം.ഒ.ഓഫീസ് അധികാരികൾക്ക് കൈമാറി.

 

(പി.എൻ.എ. 1992/2018)

 

date