Skip to main content

വീടുകളില്‍  ഇഴജന്തുക്കളുടെ ശല്യം:  ജാഗ്രതാ   നിര്‍ദ്ദേശവുമായി വനം വകുപ്പ്

 

വെള്ളം കയറിയ വീടുകളില്‍ പാമ്പുകളുള്‍പ്പെടെയുള്ള ഇഴ ജന്തുക്കളുടെ വര്‍ദ്ധിച്ച തോതിലുള്ള ശല്യം ഉണ്ടാകാനിടയുള്ളതിനാല്‍ വീടുകള്‍ വൃത്തിയാക്കുമ്പോള്‍  അതീവജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ്.  ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരുടെ വീടുകള്‍ അടച്ചിട്ടനിലയിലായിരുന്നെങ്കിലും ആളനക്കമില്ലാത്ത സാഹചര്യത്തില്‍ വീടിനകത്തും പരിസരങ്ങളിലും പാമ്പുകളും പഴുതാരയും തേളുകളും ഒക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ക്യാമ്പുകളിലെ താമസം അവസാനിച്ച് വീടുകളിലെത്തുവര്‍ ഇഴജന്തുക്കളുടെ സാന്നിധ്യം മുന്‍കൂട്ടി കണ്ട് ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ എടുക്കണം. വീടിന്റെ പരിസരത്തും മുറിക്കുള്ളിലും മണ്ണെണ്ണ, ടര്‍പ്പെന്റയിന്‍, വെളുത്തുള്ളി ചതച്ചിട്ട വെള്ളം തുടങ്ങിയവ തളിക്കുകയാണെങ്കില്‍ ഇഴജന്തുക്കള്‍ തനിയെ ഇറങ്ങി പോകാന്‍ സാധ്യതയുണ്ട്. തുണികള്‍, പുസ്തകങ്ങള്‍, വീട്ടുസാധനങ്ങള്‍ എന്നിവ എടുത്തുമാറ്റുന്നത്  ശ്രദ്ധയോടെ ചെയ്യണം. അലമാരകളിലും മേശ വലിപ്പുകളിലും  ടര്‍പ്പെന്റയിന്‍ അല്ലെങ്കില്‍ രൂക്ഷ ഗന്ധമുള്ള മറ്റെന്തെങ്കിലും ലോഷന്‍ തളിക്കണം. വിഷ പാമ്പുകള്‍ പൊതുവെ അധികനാള്‍ ഒരുസ്ഥലത്ത്~ഒളിച്ചിരിക്കുന്നവയല്ല. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ അധികമായി കണ്ടു വരുന്നത് വിഷമില്ലാത്ത പാമ്പുകളാണ്. മലവെള്ളം ഒഴുകിവന്നിട്ടുള്ളതിനാല്‍ പെരുമ്പാമ്പുകളുണ്ടാകാന്‍ ഏറെ സാധ്യതയുണ്ട്. ഇവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ വനം വകുപ്പിനെ വിവരം അറിയിക്കണം.  വിഷപ്പാമ്പിനെ പിടികൂടാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ 9847021726 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ വനം വകുപ്പിന്റെ സഹായം ലഭ്യമാകുന്നതാണ്.

date