Skip to main content

കലക്ടറേറ്റില്‍ ഓര്‍മ്മ മരം നട്ടു

അനാഥരില്ലാത്ത ഭാരതം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരസേനാനി കെ.ഇ.മാമ്മന്റെ സ്മരണാര്‍ത്ഥം കലക്ടറേറ്റ് പരിസരത്ത് ഓര്‍മ്മ മരമായി വരിക്ക പ്ലാവ് എ.ഡി.എം:എന്‍.ദേവീദാസ് നട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ലക്ഷം വരിക്ക പ്ലാവ് നടുന്ന പദ്ധതിയാണിത്. കാര്‍ഗില്‍ വിജയോത്സവത്തിന്റെ ഭാഗമായി മാവിന്‍ തൈ സ്വാതന്ത്യ സമര സേനാനി ക്യാപ്റ്റന്‍ കെ.എം.കെ.നമ്പ്യാര്‍  നട്ടു. ഡോ.ടി.എം.സുരേന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാമൂഹ്യപ്രവര്‍ത്തകനായ ഉസ്മാന്‍ കടവത്ത്, ബി.എം.ഹമീദ് ബദിയഡുക്ക എന്നിവര്‍ സംസാരിച്ചു. മധു മണിയാട്ട് സ്വാഗതവും മീഷാല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.              

date