Skip to main content

പാര്‍ട്ട് ടൈം കണ്ടീജന്റ് വര്‍ക്കര്‍മാരുടെ  കോമണ്‍ സീനിയോറിട്ടി ലിസ്റ്റ് 

 കാസര്‍കോട് ജില്ലയില്‍ ജില്ലാതലത്തില്‍ തയ്യാറാക്കുന്ന 1-1-2014 മുതല്‍ 31-12-2016 വരെയുള്ള പാര്‍ട്ട് ടൈം കണ്ടീജന്റ് വര്‍ക്കര്‍മാരുടെ കോമണ്‍ സീനിയോറിട്ടി ലിസ്റ്റ് 20-07-2018 ന് പ്രസിദ്ധീകരിച്ചു. kasargod.gov.in, gspeak.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഈ സീനിയോറിട്ടി ലിസ്റ്റ് പരിശോധനയ്ക്കായി ലഭിക്കും. ഈ താല്‍ക്കാലിക സീനിയോറിട്ടി ലിസ്റ്റിനെക്കുറിച്ച് അക്ഷേപങ്ങളോ അവകാശവാദങ്ങളോ ഉള്ളവര്‍ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 11നകം ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ക്ക് സമര്‍പ്പിക്കണം. ഇത്തരം പരാതികള്‍ ഓഫീസ് മേധാവികള്‍ ജീവനക്കാരുടെ സേവന പുസ്തകത്തിന്റെയും ബന്ധപ്പെട്ട രേഖകളുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് ആഗസ്റ്റ് 13നകം ജില്ലാ കളക്ടര്‍ക്ക് നല്‍കണം.     

date