Skip to main content

പാലുല്‍പന്ന നിര്‍മാണ പരിശീലനം

     ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കുമായി  പത്തു ദിവസത്തെ പാലുല്‍പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 30 മുതല്‍ ആഗസ്റ്റ് 9 വരെയാണ് പരിശീലനം.  വിവിധ പാലുല്പന്നങ്ങളായ പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാമുന്‍ തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ 30ന് രാവിലെ 10 മണിക്ക് മുമ്പ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. രജിസ്‌ട്രേഷന്‍ ഫീസായി 125 രൂപ അടക്കണം.  ഫോണ്‍: 0495 2414579.

date