Post Category
എം ബി എക്കാര്‍ക്ക് അസാപ്പില്‍ അവസരം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരഭമായ അസാപ്പില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് എം ബി എക്കാരെ തിരഞ്ഞെടുക്കുന്നു. 60 ശതമാനം മാര്‍ക്കോടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എം ബി എ പഠിച്ചിറങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് 10,000 രൂപ പ്രതിമാസ സ്റ്റൈപ്പന്റോടെ കണ്ണൂര്‍ ജില്ലയിലെ വിവിധ അസാപ്പ് ഓഫീസുകളിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ അസ്സല്‍ രേഖകളും പകര്‍പ്പും, ബയോഡാറ്റയുടെ രണ്ട് പകര്‍പ്പുകളും സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ടൗണ്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോണ്‍: 8129530949.
date
- Log in to post comments