Skip to main content

കുസാറ്റ് ബി.ടെക്ക്: അവസാന ഘട്ട സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 30- ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ  ബി.ടെക്ക് കോഴ്‌സുകളിലേക്കുള്ള അവസാന ഘട്ട സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 30-ന് നടക്കും. സര്‍വ്വകലാശാല നടത്തിയ ക്യാറ്റ്- 2018 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കു പങ്കെടുക്കാം. അപേക്ഷകര്‍ 30 ന് രാവിലെ ഒന്‍പതു മണിക്ക് പത്താം ക്ലാസ്സ് മുതലുള്ള എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി സര്‍വ്വകലാശാലയുടെ തൃക്കാക്കര ക്യാംപസിലുള്ള സെമിനാര്‍ കോംപ്ലക്‌സില്‍ റിപ്പോര്‍ട്ട് ചെയ്യണം. പത്തു മണിക്കു ശേഷം രജിസ്‌ട്രേഷന്‍ അനുവദിക്കുകയില്ല. സ്‌പോട്ട് അഡ്മിഷനു മുന്‍പായി അതു വരെയുള്ള വെയിറ്റിങ്ങ് ലിസ്റ്റുകളും ഓപ്ഷനുകളും കാന്‍സല്‍ ചെയ്യും. അന്നു രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ ക്യാറ്റ് റാങ്കും, സംവരണ സീറ്റുകള്‍ക്കുള്ള അര്‍ഹതയും പരിഗണിച്ചു കൊണ്ട് ലഭ്യമായ ഒഴിവുകളിലേക്കായിരിക്കും അലോട്ട്‌മെന്റ്.

 

സര്‍വ്വകലാശാലയുടെ ക്യാറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. എന്നാല്‍ ക്യാറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകരെയായിരിക്കും ആദ്യം പരിഗണിക്കുക. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകള്‍ക്ക് ഏതെങ്കിലും ഒരു വിഭാഗത്തില്‍ അപേക്ഷകര്‍ ഇല്ലാത്ത പക്ഷം മേറ്റ വിഭാഗത്തില്‍പ്പെട്ടവരെ ആ സീറ്റുകള്‍ക്കായി പരിഗണിക്കും. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകര്‍ ആരും തന്നെ ഇല്ലെങ്കില്‍ ആ ഒഴിവുകള്‍ ഒഇസി അപേക്ഷര്‍ക്ക് നല്‍കും. എന്നാല്‍ ഒഇസി വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള ഒബിസി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഈ സീറ്റുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നല്ലെന്ന് ഐആര്‍എഎ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് www.cusat.nic.in / 0484 2577100, 2577159

date