Post Category
ഡാം തുറക്കാൻ സാധ്യത;പമ്പാനദിയുടെ തീരപ്രദേശവാസികൾ ജാഗ്രതപാലിക്കണം
പമ്പ, കള്ളാർ,ഗവി, മീനാർ എന്നീ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നതിനാൽ ഡാം തുറന്നു വിടാൻ സാധ്യതയുള്ളതായി കെഎസ്ഇബി കക്കാട് ഡാം സേഫ്റ്റി ഡിവിഷൻ അറിയിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ കോട്ടയം ജില്ലകളെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.ഈ സാഹചര്യത്തിൽ ജില്ലയിലെ പമ്പാ നദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് ഉൾപ്പടെയുള്ള പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments