കോട്ടയ്ക്കലിലെ ഏഴു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ബസുകള്‍ നല്‍കി
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ ഏഴു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ബസുകള്‍ വിതരണം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 94.55 ലക്ഷം രൂപ വകയിരുത്തിയാണ് ബസ്സുകള്‍ വാങ്ങിയത്. നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാഹനങ്ങള്‍ നല്‍കിയത്. ബസുകളുടെ സമര്‍പ്പണം കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു.
ചടങ്ങില്‍ കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മൊയ്തീന്‍ (പൊ•ള), എ.പി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ (മാറാക്കര), കെ.ടി ഉമ്മുകുല്‍സു (ഇരിമ്പിളിയം), കോട്ടയ്ക്കല്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബുഷറ ഷെബീര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ റഹ്മാന്‍, കോട്ടയ്ക്കല്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാജിദ് മങ്ങാട്ടില്‍, ടി.വി സുലൈഖാബി, കൗണ്‍സിലര്‍മാരായ രാമചന്ദ്രന്‍ മഠത്തില്‍, മങ്ങാടന്‍ അബ്ദു, കുറ്റിപ്പുറം എ.ഇ.ഒ കെ.പി കൃഷ്ണദാസ്, കോട്ടയ്ക്കല്‍ രാജാസ് എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ഇ.എന്‍ വനജ, ഹെഡ്മിസ്ട്രസ്സ് കെ.വി ലത തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കോട്ടക്കല്‍ ജി.യു.പി സ്‌കൂള്‍, വടക്കുംപുറം ജി.എല്‍.പി സ്‌കൂള്‍, അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂള്‍, ഇരിമ്പിളിയം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പേരശ്ശന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കുറ്റിപ്പുറം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്ക്കാണ് ബസുകള്‍ നല്‍കിയത്. രണ്ടു വര്‍ഷത്തിനിടെ 12 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ബസുകള്‍ നല്‍കിയത്.
- Log in to post comments