Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് മെഷീന്‍ പരിശോധന തുടങ്ങി

2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വിപാറ്റ് മെഷീനുകളുടെയും പ്രാഥമിക പരിശോധന തുടങ്ങി. ബംഗളൂരുവില്‍ നിന്നുള്ള ഇ.സി.ഐ.എല്‍ എഞ്ചിനീയര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 13 എഞ്ചിനീയര്‍മാരും 15 ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പ്രാഥമിക പരിശോധന നടത്തുന്നത്.  ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ പി പ്രസന്നകുമാരിയുടെ നേതൃത്വത്തിലുള്ള പരിശോധനാസംഘത്തിന് ജില്ലാ കലക്ടര്‍ അമിത് മീണ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. അംഗീകൃത  രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സീനിയര്‍ സൂപ്രണ്ട് എ. രാധ, ജൂനിയര്‍ സൂപ്രണ്ട് അന്‍സു ബാബു, ഇലക്ഷന്‍ വിഭാഗം ഹെഡ് ക്ലര്‍ക്ക് ജിസ്‌മോന്‍ പി വര്‍ഗീസ് എന്നീ ഉദ്യോഗസ്ഥര്‍ രാവിലെ 9.30 മുതല്‍ 5.30 വരെ നടന്ന പരിശോധനയില്‍ പങ്കെടുത്തു. കനത്ത പൊലീസ് കാവലിലാണ്  പരിശോധന.   

 

date