Skip to main content

കോഴി മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ജില്ലാ കളക്റ്റര്‍

റോഡിലും വശങ്ങളിലും പൊതുസ്ഥലങ്ങളിലും കോഴി മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊലീസും മറ്റ് ബസപ്പെട്ടവകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്റ്റര്‍ അമിത് മീണ നിര്‍ദേശിച്ചു. ആമയൂര്‍, പുളിങ്ങോട്ടുപുറം, കുന്നുംപുറം, കണ്ടാലപറ്റ തുടങ്ങിയ ഭാഗങ്ങളില്‍ നൂറ് കണക്കിന് ചാക്ക് കോഴി അവശിഷ്ടങ്ങള്‍ തള്ളിയിരുന്നു. നാട്ടുകാര്‍ സി.സി.ടി.വി പരിശോധിച്ച് അവശിഷ്ടങ്ങള്‍ തള്ളിയ വാഹനം കണ്ടെത്തി വിവരങ്ങള്‍ പോലീസില്‍ അറിയിച്ചിരുന്നു. എന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ ജില്ലാ കളക്റ്റര്‍ക്ക് പരാതി നല്‍കിയിരുന്നു. മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്റ്റര്‍ അറിയിച്ചു.

date