Post Category
വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡ്
വിമുക്ത ഭടന്മാരുടെ മക്കളില്‍ കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി/ സി.ബി.എസ്.സി/ ഐ.സി.എസ്.സി പത്ത്, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്/ എ.വണ്‍ നേടിയവര്‍ക്ക് സൈനികക്ഷേമ വകുപ്പ് കാഷ് അവാര്‍ഡ് നല്‍കുന്നു. അര്‍ഹതയുള്ള വിമുക്ത ഭടന്മാര്‍ അവരുടെ ഡിസ്ചാര്‍ജ് ബുക്കിന്‍റെയും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്‍റെയും വിമുക്ത ഭടന്‍റെ/ വിധവയുടെ എസ്.ബി.ഐ ബാങ്കിലെ സേവിങ്സ് അക്കൗണ്ട് പാസ്ബുക്കിന്‍റെയും (ഐ.എഫ്.എസ്.സി കോഡ് സഹിതം) കുട്ടിയുടെ എസ്.എസ്.എല്‍.സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്‍റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടെ ഓഗസ്റ്റ് 10നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ എത്തിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments