പട്ടികജാതി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് പരിശീലനം
പ്ലസ് ടു പാസായ വിദ്യാർത്ഥികളുടെ തുടർ പഠനം സംബന്ധിച്ച്
വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിലേക്ക് ജില്ലാതലത്തിൽ വിദ്യാർത്ഥികളെ
ഏകോപിപ്പിച്ച് കരിയർ ഗൈഡൻസ് നൽകുന്നതിനായി ഈ മാസം 28ന്
രാവിലെ 10 മുതൽ നാല് വരെ അടിമാലി പഞ്ചായത്ത് ഹാളിൽ ഏകദിന
പരിശീലനം നൽകുന്നു. പ്ലസ് ടു വി.എച്ച്.എസ്.ഇ സമാന കോഴ്സുകൾ
പാസായതും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും പരിശീലനത്തിൽ
പങ്കെടുക്കാം. പട്ടികജാതി വികസന വകുപ്പ് ധനസഹായത്തോടെ നടത്തുന്ന
ഫാഷൻ ഡിസൈനിംഗ്, ഹോട്ടൽ മാനേജ്മെന്റ്, ഐ.ടി മേഖല സർവ്വീസ്
മേഖല തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം . തൊഴിലധിഷ്ഠിത
കോഴ്സുകളെ കുറിച്ച് കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും
ബോധവാൻമാരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക്
യാത്രാചിലവും ഭക്ഷണവും വകുപ്പ് ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക്
ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04862
252003.
- Log in to post comments