ചിത്രരചനാ മത്സരം
പ്രകൃതി വിഭവ സംരക്ഷണ ദിനത്തോട് (ജുലൈ 28) അനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം ഇന്ന് (ജുലൈ 28) നടക്കും. പ്രകൃതി വിഭവ സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയാണ് ചിത്ര രചന മത്സരത്തിന്റെ പ്രധാന ലക്ഷ്യം. ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി. എന്‍ സീമ മത്സരം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് മ്യൂസിയം പരിസരത്താണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ചിത്ര രചനാ മത്സരത്തിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ എല്‍.പി, യു.പി, ഹൈസ്കൂള്‍ വിദ്യാലയങ്ങളില്‍ നിന്നായി 250 ലധികം വിദ്യാര്‍ത്ഥികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ 9.30 ന് മുന്‍പായി നേരിട്ടെത്തുന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവരമുണ്ടെന്ന് ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസ്സാമുദ്ദീന്‍ അറിയിച്ചു. സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണം എന്നുമാത്രം. 10 മണി മുതല്‍ 12 വരെയാണ് മത്സര സമയം. വിജയികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും.
എല്‍.പി വിഭാഗത്തിന് ക്രയോണ്‍, യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍ എന്നിവയാണ് ചിത്ര രചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികള്‍. ഇവ മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണം. വരയ്ക്കുന്നതിന് ആവശ്യമായ ഡ്രോയിംഗ് ഷീറ്റും ലഘുഭക്ഷണവും സംഘാടകര്‍ നല്‍കും.
(പി.ആര്.പി. 1972/2018)
- Log in to post comments