Skip to main content

അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

പി.എൻ.എക്സ്. 5790/2022

date