Skip to main content

എറണാകുളം അറിയിപ്പുകള്‍2

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം അത്താണിയിലുളള കേരള ജുഡീഷ്യല്‍ അക്കാദമിയുടെ ആവശ്യത്തിലേക്ക് ഒരു ഓട്ടോമാറ്റിക് ഡോക്യുമെന്റ് ഫീഡറോടുകൂടിയ ഫ്‌ളാറ്റ്‌ബെഡ് സ്‌കാനര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്റ്റ്  ഒമ്പതിന് ഉച്ചയ്ക്ക് ഒരുമണി വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2562726.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കേരള ഹൈക്കോടതിയിലെ റാക്ക്, ഫയല്‍, റെക്കോര്‍ഡുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ മാറ്റി മറ്റൊരിടത്ത് വയ്ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 30-ന്   ഒമ്പതിന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൈക്കോടതിയുടെ ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

 

ജൈവ പുഷ്പകൃഷി നടീല്‍ ആരംഭിച്ചു.

കരുമാല്ലൂര്‍: ഹരിതകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി കരുമാലൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ കുടുംബശ്രീ നേതൃത്വത്തില്‍ ജൈവ പുഷ്പകൃഷി നടീല്‍ ആരംഭിച്ചു. വാര്‍ഡംഗംപി എ ദിപിന്‍ പുഷ്പകൃഷി ഉദ്ഘാടനം ചെയ്തു. 

 

വാര്‍ഡിന് കീഴില്‍ വരുന്ന പതിനേഴ് കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്ന് 25 സെന്റ് ഭൂമിയിലാണ് പുഷ്പകൃഷി ആരംഭിച്ചിരിക്കുന്നത്. ഓണത്തിന് പൂക്കള്‍ പുറത്തുനിന്ന് വാങ്ങുന്നതിന് പകരം സ്വന്തം കൃഷിയിടത്തിലെ പൂക്കള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഡിന് കീഴില്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. വിവിധ കുടുംബശ്രീ യൂണിറ്റുകളിലായി 5000 ത്തില്‍ അധികം തൈകള്‍ എ.ഡി.എസിന്റെ നേതൃത്വത്തില്‍ വിപണനം നടത്തി.

 

എ ഡി എസ്  ചെയര്‍പേഴ്‌സണ്‍  ഷാമില സതീശന്‍,  കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date