നവകേരളം ശില്പശാല: ജനപ്രതിനിധികള്‍ക്ക് തത്സമയം പങ്കെടുക്കാന്‍ കൈറ്റിന്റെ ഡിജിറ്റല്‍ സംവിധാനം
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി നാലു മിഷനുകളുടെയും വാര്‍ഷിക അവലോകനത്തിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശഭരണ അധ്യക്ഷന്മാര്ക്കായി ആഗസ്റ്റ് രണ്ട്, മൂന്ന് തിയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന ശില്പശാല മുഴുവന്‍ ജനപ്രതിനിധികള്‍ക്കും അവരുടെ തദ്ദേശഭരണസ്ഥാപനത്തില്‍ ഇരുന്നു പങ്കെടുക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് പദ്ധതിയുടെ സംവിധാനങ്ങളും കൈറ്റ് വിക്ടേഴ്സ് ചാനലും പ്രയോജനപ്പെടുത്തി ശില്പശാലയുടെ മുഴുവന്‍ സമയവും കാണാനും ഫീഡ്ബാക്കുകള്‍ നല്‍കാനുമാണ് ചാനല്‍/മൊബൈല്‍ ആപ്/പോര്‍ട്ടല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തത്ഫലമായി 22000ലധികം പേര് ഒന്നിച്ച് പങ്കെടുക്കുന്ന ശില്പശാലയ്ക്ക് സമാനമായ പ്രവര്‍ത്തനം നടക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിനു പുറമെ പ്ലേസ്റ്റോറില്‍ നിന്നും VICTERS എന്ന് നല്കി ഡൗണ്‍ലോഡ് ചെയ്യുന്ന മൊബൈല്‍ ആപിലും, വെബ്സൈറ്റിലും www.victers.itschool.gov.in തത്സമയം സംപ്രേക്ഷണവും, സംശയനിവാരണ സെഷനുകളും ഉണ്ടായിരിക്കും. ഇതേടൊപ്പം ഫീഡ്ബാക്ക് ശേഖരണത്തിനായി ഐ.കെ.എമ്മിന്റെ പ്രതേ്യക വെബ്പോര്ട്ടലും തദ്ദേശസ്ഥാപനങ്ങളില്‍ സാങ്കേതിക പിന്തുണയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനചരിത്രത്തില്‍ ആദ്യമായി നടപ്പാക്കുന്ന ഈ സംവിധാനം തുടര്‍ന്നും മിഷനുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് കൈറ്റ് വൈസ് ചെയര്മാന് കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. തദ്ദേശ വകുപ്പിന്റെ സര്‍ക്കുലര്‍ www.kite.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.
പി.എന്‍.എക്സ്.3233/18
- Log in to post comments