വാര്‍ത്തകള്‍ വാസ്തവവിരുദ്ധം
പെരിങ്ങോട്ടുകര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ കരാര്‍ തൊഴിലാളിയായ അമ്മാടം മേങ്ങാട്ടില് വീട്ടില്‍ എം രാജന് തൊഴില്‍ സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കെ എസ് ഇ ബി സഹായിച്ചിട്ടില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വസ്തുതയില്ലെന്ന് കെ എസ് ഇ ബി പെരിങ്ങോട്ടുകര ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞ് ഇരുകാലുകള്‍ക്കും ഗുരുതരം പരിക്കേറ്റ രാജനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്കുളള സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനായി സമാഹരിച്ച 3.5 ലക്ഷം രൂപ രാജന് കൈമാറി കഴിഞ്ഞു. വൈദ്യൂതി ബോര്‍ഡുമായി ബന്ധപ്പെട്ട മറ്റ് ധനസഹായം ലഭിക്കുന്നതിനുളള നടപടികളും തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മറിച്ചുളള വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
- Log in to post comments