പോളിടെക്നിക് സ്പോട്ട് അഡ്മിഷന്
സംസ്ഥാനത്തെ വിവിധ പോളിടെക്നിക്കുകളില്‍ അവസാന അലോട്ട്മെന്റിലെ പ്രവേശനത്തിനുശേഷം നിലനില്‍ക്കുന്ന ഒഴിവുകളിലേക്ക് അതാതു പോളിടെക്നിക് കോളേജുകളില്‍ ജൂലൈ 31, ആഗസ്റ്റ് ഒന്ന് എന്നീ തിയതികളില്‍ സ്പോട്ട് അഡ്മിഷന് നടത്തും. പോളിടെക്നിക് റാങ്ക് പ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍, നിലവില്‍ അഡ്മിഷന് ലഭിച്ച് വിവിധ സ്ഥാപനങ്ങളില്‍ ചേര്ന്നിട്ടുള്ളവര്, നാലാമത്തെ ലിസ്റ്റില്‍ ആദ്യമായി അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാതിരുന്നവര്, വിവിധ അലോട്ട്മെന്റുകളില്‍ പ്രവേശനം എടുക്കാതെ ഉയര്‍ന്ന ഓപ്ഷന് നിലനിര്‍ത്തുകയും നാലാമത്തെ ലിസ്റ്റില്‍ ആദ്യമായി അലോട്ട്മെന്റില്‍ തൃപ്തികരമായ ബ്രാഞ്ചുകള്‍ ലഭിക്കാതിരിക്കുകയും ചെയ്തവര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. നിലവില്‍ അഡ്മിഷന് പ്രക്രിയയില്‍ നിന്നും പുറത്തായവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. അപേക്ഷകന് നേരിട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലങ്കില്‍ നിശ്ചിത ഫോമില്‍ (Annexure XVI) പ്രോക്സിയെ ചുമതലപ്പെടുത്താം.
പി.എന്‍.എക്സ്.3243/18
- Log in to post comments