Skip to main content

ഓട്ടോ മീറ്റര്‍, അളവ്തൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാം

 

കോവിഡ്മൂലമോ മറ്റ് കാരണങ്ങളാലോ പുന:പരിശോധന നടത്താന്‍ സാധിക്കാതിരുന്ന ഓട്ടോ മീറ്റര്‍, അളവ്തൂക്ക ഉപകരണങ്ങള്‍ എന്നിവ ഇന്ന് (ഡിസംബര്‍ ഒന്ന്) മുതല്‍ ലീഗല്‍ മെട്രോളജി ഓഫീസുമായി ബന്ധപ്പെട്ട് അദാലത്തില്‍ ഉള്‍പ്പെടുത്തി മുദ്ര പതിപ്പിക്കാമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ എ.സി ശശികല അറിയിച്ചു. ബന്ധപ്പെട്ട ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചിറ്റൂര്‍: 0492 3223344, ആലത്തൂര്‍: 0492 2225785, ഒറ്റപ്പാലം: 0466 2249796, പട്ടാമ്പി: 0466 2213111, മണ്ണാര്‍ക്കാട്: 0492 4226671, പാലക്കാട്: 0491 2505268.

date