Skip to main content

ആലുവ സംസ്ഥാന വിത്തുത്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും  ചടങ്ങ് ശനിയാഴ്ച്ച (10) ആലുവ ടൗൺഹാളിൽ

 

പത്ത് വര്‍ഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവര്‍ത്തിക്കുന്ന ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിക്കുന്നു. ശനിയാഴ്ച(ഡിസംബർ 10) രാവിലെ 11ന് ആലുവ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർബൺ ന്യൂട്രൽ പ്രഖ്യാപനം നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറും കേരള സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഇഷിത റോയ് കാര്‍ബണ്‍ ന്യൂട്രല്‍ ഫാമിന്റെ നാള്‍വഴികള്‍ അവതരിപ്പിക്കും. മുതിര്‍ന്ന കര്‍ഷകനായ നെടുമ്പാശ്ശേരിയിലെ ഔസേപ്പിനെ അന്‍വര്‍ സാദത്ത് എംഎല്‍എ ആദരിക്കും. 
എം.പിമാരായ ബെന്നി ബെഹനാന്‍, ജെബി മേത്തര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഫാമിന്റെ വികസന കാഴ്ചപ്പാട് അവതരിപ്പിക്കും.

ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ഒ ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി,ആലുവ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ മിനി ബൈജു, ചെങ്ങമനാട് പഞ്ചായത്ത് വാര്‍ഡ് അംഗം നഹാസ് കളപ്പുരയില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ റാണിക്കുട്ടി ജോര്‍ജ്, എം.ജെ ജോമി, ആശാ സനല്‍, കെ.ജി ഡോണോ മാസ്റ്റര്‍, ശാരദാ മോഹന്‍, മനോജ് മൂത്തേടന്‍, എ.എസ്. അനില്‍ കുമാര്‍, അമ്പിളി അശോകന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ സി.എൻ മോഹനന്‍, കെ.എം. ദിനകരന്‍, മുഹമ്മദ് ഷിയാസ്, അഡ്വ. കെ.എസ്. ഷൈജു, കെ.എം അബ്ദുള്‍ മജീദ്, ടി.പി. അബ്ദുള്‍ അസീസ്, ടോമി ജോസഫ്, ഷിബു തെക്കുംപുറം, ജബ്ബാര്‍ തച്ചയില്‍, ഇ.എം. മൈക്കിള്‍,  കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, കാർഷിക സർവകലാശാല കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവയോൺമെന്റ് സയൻസ് ഡീൻ ഡോ.പി.ഒ നമീർ,ആലുവ സ്‌റ്റേറ്റ് സീഡ് ഫാം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ ജെ. വടക്കൂട്ട്, കൃഷി അഡീഷണല്‍ ഡയറക്ടര്‍ ആര്‍. വീണാ റാണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.രാജി ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍, ഫാം കൗണ്‍സില്‍ അംഗം ഷംസുദ്ദീന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍, കെ.എൽ.ഡി.സി ചെയർമാൻ പി.വി സത്യനേശൻ തുടങ്ങിയവര്‍ പങ്കെടുക്കും.

date