തൊഴില്‍ മേള: രജിസ്ട്രേഷന് ആരംഭിച്ചു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങളില്‍ നിയമിക്കുന്നതിന് രജിസ്ട്രേഷന് ആരംഭിച്ചു. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ ഐ.ടി, ബാങ്കിങ്, നോണ്‍ ബാങ്കിങ്, റീറ്റെയ്ല്‍ സെയില്‍സ്, ഓഫീസ് അസ്സിസ്റ്റ ന്റ്സ്, ബി പി ഓ, കെപിഓ, ടെലികോം, സോഫ്റ്റ്വെയര് ഡവലപ്പ്മെന്റ്, അക്കൗണ്ടന്റ്, ഓട്ടോമൊബൈല്‍, എന്നീ ഒഴുവുകളിലാണ് ഇന്റര്‍വ്യൂ. പത്താം തരം മുതല്‍ ഡിഗ്രി, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ഇന്ന് (ജൂലൈ 31) മുതല്‍ ഓഗസ്റ്റ് ഏഴ് വരെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2563451, 9745734942
(കെ.ഐ.ഒ.പി.ആര്-1623/18)
- Log in to post comments