എല്‍.ഡി.ആര്‍.എഫ് അദാലത്ത് സംഘടിപ്പിച്ചു
ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ലോണീസ് ഡിസ്ട്രസ് റിലീഫ് ഫണ്ട് (എല്‍.ഡി.ആര്‍.എഫ്.) അദാലത്ത് സംഘടിപ്പിച്ചു. കോവിഡ് മൂലവും അല്ലാതെയും മരണപ്പെട്ട വായ്പക്കാര്‍ക്കും ഗുരുതരരോഗം ബാധിച്ച വായ്പക്കാര്‍ക്കും വേണ്ടിയാണ് അദാലത്ത് നടത്തിയത്.
ജില്ലയിലെ 20 ഓളം ഗുണഭോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അദാലത്തിലൂടെ ആശ്വാസം ലഭിച്ചു. ആലപ്പുഴ ജില്ലാ ഓഫീസില്‍ നടന്ന അദാലത്തില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ്, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് മെംബര്‍മാരായ ടി.ഡി. ബൈജു, അഡ്വ. പി.പി. ഉദയകുമാര്‍, ജനറല്‍ മാനേജര്‍ (എച്ച്.ആര്‍.എം. & അഡ്മിന്‍) സജിത്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.പി. അലോഷ്യസ്, ഹരിപ്പാട് ഉപജില്ല മാനേജര്‍ പി.വി. ജിത, ചേര്‍ത്തല ഉപജില്ലാ മാനേജര്‍ സിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments