Skip to main content

മുതിർന്നവരുടെ വിദ്യാഭ്യാസം: ശിൽപശാല സംഘടിപ്പിച്ചു

 

ജില്ലാ സാക്ഷരതാ മിഷൻ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി മുതിർന്നവരുടെ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന ശിൽപശാലക്ക് മുൻ ഡയറ്റ് പ്രിൻസിപ്പൽ ഒ എം ശങ്കരൻ ചെയർമാനും എസ് ഇ ആർ ടി റിസർച്ച് ഓഫീസർ സജീവ് തോമസ് കൺവീനറും കൊല്ലം ഡയറ്റ് സീനിയർ ലക്ചറർ ഡോ. കെ സന്തോഷ് കുമാർ കോ ഓർഡിനേറ്ററുമായ വിദഗ്ദ സമിതി നേതൃത്വം നൽകി. മുൻ ഡയറ്റ് പ്രിൻസിപ്പൽ കെ വി പ്രഭാകരൻ, കെ കെ രാഘവൻ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, കാസർകോട് ജില്ലാ കോ ഓർഡിനേറ്റർ പി എൻ ബാബു എന്നിവരും പങ്കെടുത്തു.

 

date