Skip to main content

ആചാരസ്ഥാനികരുടെയും കോലധാരികളുടെയും പ്രതിമാസ ധനസഹായം

 ഉത്തരമലബാറിലെ നിലവില്‍വേതനം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍ക്കും, കോലധാരികള്‍ക്കും 2018 മാര്‍ച്ച് മാസംമുതല്‍ ജൂലൈ വരെയുളള പ്രതിമാസ ധനസഹായം മലബാര്‍ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നീലേശ്വരത്തുളള ഓഫീസില്‍ നിന്നും, തളിപ്പറമ്പ്, പയ്യൂര്‍, ഇരിട്ടി താലൂക്കില്‍പ്പെട്ടവര്‍ക്ക് ആഗസ്റ്റ് ആറ്, 16 തീയതികളിലും,ഹോസ്ദുര്‍ഗ്, വെളളരിക്കുണ്ട് താലൂക്കില്‍പ്പെട്ടവര്‍ക്ക് ആഗസ്റ്റ് എട്ട്, 17 തീയതികളിലും, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കില്‍പ്പെട്ടവര്‍ക്ക് ആഗസ്റ്റ് ഒന്‍പത്, 18 തീയതികളിലും ഉച്ചയ്ക്ക് ഒരു മണിവരെ വിതരണംചെയ്യും. 
    ബന്ധപ്പെട്ട ആചാരസ്ഥാനികര്‍,കോലധാരികള്‍ ദേവസ്വംബോര്‍ഡ് അനുവദിച്ച ഐഡന്റിറ്റികാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് സഹിതം,മേല്‍പറഞ്ഞ ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരായി ധനസഹായം കൈപ്പറ്റണമെന്ന് കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.ആചാരസ്ഥാനികര്‍ ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരിയില്‍ നിന്നുളളസാക്ഷ്യപത്രം നിര്‍ബന്ധമായും കൊണ്ടുവരണം. 

date