Post Category
വെള്ളിയാഴ്ചകളില്‍ മാനവീയം വേദിയില്‍ ഒത്തുകൂടാന്‍ അവസരം
കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര് അക്കാദമിയിലെ മാനവീയം വേദിയില്‍ വെള്ളിയാഴ്ചകളില്‍ കലാകാരന്മാര്ക്കും കലാസ്വാദകര്‍ക്കും ഒത്തുകൂടാന്‍ അവസരമൊരുങ്ങി. ഒത്തുകൂടുന്നവരുടെ സൗകര്യമനുസരിച്ച് സമയക്രമങ്ങളില്‍ മാറ്റംവരുത്തും. കലാപരിപാടികള്‍ വൈകുന്നേരം ഏഴു മണിക്കാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ വൈകുന്നേരം അഞ്ചു മണിക്കും വനിതാകൂട്ടായ്മകളുടേത് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും എന്ന ക്രമത്തില്‍ നടത്താവുതാണെന്ന് സെക്രട്ടറി അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും കൂട്ടായ്മകള്‍ നടക്കേണ്ടതിലേക്ക് വായനശാല, ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്‍കൂട്ടി തിയതികള്‍ ബുക്ക് ചെയ്യണം. ഫോണ്‍: 0483 2711432
date
- Log in to post comments