ഗതാഗത നിയന്ത്രണം
ഓൾ ഇന്ത്യ കിസ്സാൻ സഭ അഖിലേന്ത്യ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ 16ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2മണി മുതൽ സമ്മേളനം കഴിയുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.. ഈ സമയത്ത് വാഹനങ്ങൾക്ക് തൃശ്ശൂർ ടൌണിലേക്ക് പ്രവേശനമുണ്ടാകില്ല. സ്വരാജ് റൌണ്ടിൽ വാഹനങ്ങൾക്ക് പാർക്കിങ്ങ് അനുവദിക്കില്ല.
പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഈസ്റ്റ് ഫോർട്ട്, ഐ ടി സി ജംഗ്ഷൻ, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ ഇതേ റൂട്ടിൽ സർവ്വീസ് നടത്തണം.
മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഫാത്തിമ നഗർ, ഐ ടി സി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തണം.
മണ്ണുത്തി ഭാഗത്ത് നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പുക്കാവ്, ബാലഭവൻ, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ് നടത്തണം.
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പുക്കാവ് ജംഗ്ഷൻ, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴി സർവ്വീസ് നടത്തണം.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തണം.
മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോവിലകം റോഡ് വഴി അശ്വനി ജംഗ്ഷനിൽ നിന്നും നേരെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് അതേ വഴിയിലൂടെ തിരകെ സർവ്വീസ് നടത്തണം.
ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച്, ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തണം.
കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പാട്ടുരായ്ക്കൽ അശ്വനി വഴി വലത്തോട്ട് തിരിഞ്ഞ് കരുണാകരൻ നമ്പ്യാർ റോഡ് വഴി വടക്കേസ്റ്റാൻഡിൽ എത്തി അശ്വനി ജംഗ്ഷൻ പൂങ്കുന്നം വഴി തിരികെ സർവ്വീസ് നടത്തണം.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പടിഞ്ഞാറെക്കോട്ടയിൽ എത്തി ശങ്കരയ്യർ റോഡ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പടിഞ്ഞാറേകോട്ടയിൽ താൽക്കാലികമായി തയ്യാറാക്കുന്ന ബസ്സ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് ഇതേ വഴിയിലൂടെ തിരികെ സർവ്വീസ് നടത്തണം.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നുതന്നെ തിരികെ സർവ്വീസ് നടത്തണം.
ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മുണ്ടുപാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് അവിടെ നിന്ന് തന്നെ തിരികെ സർവ്വീസ് നടത്തണം.
.സ്വരാജ് റൌണ്ടിൽ 16 ന് രാവിലെ 5 മണി മുതൽ പരിപാടി അവസാനിക്കുന്നത് വരെ വാഹനപാർക്കിംഗ് അനുവദിക്കില്ല. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ആളുകളെ ഇറക്കിയ ശേഷം തേക്കിൻകാട് മൈതാനം ( നായ്ക്കനാൽ വഴി), പള്ളിത്തം ഗ്രൗണ്ട്, ഇൻഡോർ സ്‌റ്റേഡിയം ഗ്രൗണ്ട്, നേതാജി ഗ്രൗണ്ട്, അടുത്തുള്ള പാർക്കിങ്ങ് ഏരിയ, കോർപറേഷൻ ഗ്രൗണ്ട് - ശക്തൻ സ്റ്റാൻഡ്, ജോസ് ആലുക്കാസ് ഗ്രൗണ്ട് - മനോരമ ഓഫീസിനടുത്ത്, മണ്ണൂത്തി ബൈപാസ് പാർക്കിങ്ങ് ഏരിയ എന്നീ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
- Log in to post comments