ഗ്രാമകിരണത്തിന് സര്‍ക്കാരിന്റ അംഗീകാരം
കുടുംബശ്രീ ജില്ലാമിഷന്റെ തനതു പദ്ധതിയായ ഗ്രാമകിരണത്തിന് സര്‍ക്കാര്‍ അംഗീകാരം നല്കി. കുടുംബശ്രീ വനിതകളും യുവശ്രീ അംഗങ്ങളും പുരുഷന്മാരും ചേര്‍ന്ന് തയ്യാറാക്കിയ എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് എന്‍ജിനീയറിംഗ് വിഭാഗം ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ അംഗീകാരം. ഇനി മുതല്‍ ജില്ലയില്‍ തയ്യാറാക്കുന്ന ഗ്രാമകിരണം ബള്‍ബുകള്‍ ഗവമെന്റ് സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ ക്വട്ടേഷനിലൂടെ വാങ്ങാം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ചെറുവത്തൂര്‍, ഉപ്പള എന്നിവിടങ്ങളില്‍ 51 പേര്‍ക്കാണ് പരിശീലനം ലഭ്യമായത്. വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞിരു സ്ത്രീകള്‍ കേവലം മൂന്നുദിവസം കൊണ്ടുതന്നെ ബള്‍ബുകള്‍ ഉണ്ടാക്കാന്‍ പഠിച്ചിരുന്നു. തുടര്‍ന്ന് 15 ദിവസം നീണ്ട പരിശീലനത്തിലൂടെ ബള്‍ബുകളും സ്ട്രീറ്റ് ലൈറ്റുകളും ഉണ്ടാക്കുന്ന വിദ്യ സ്വായത്തമാക്കി. ഉണ്ടാക്കുന്ന ബള്‍ബുകള്‍ക്കും സ്ട്രീറ്റ് ലൈറ്റുകള്‍ക്കും ഒരു വര്‍ഷം വാറണ്ടി നല്‍കുന്നുണ്ട്. സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ബള്‍ബുകളേക്കാള്‍ നിലവാരമുളളതും കുറഞ്ഞ വിലയില്‍ ലഭിക്കുന്നവയുമാണ് ഇവ.
സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച ഗ്രാമകിരണം ടീം അംഗങ്ങളെ ജില്ലാമിഷന് അഭിനന്ദിച്ചു. യോഗത്തില്‍ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്, എഡിഎംസിമാരായ സി.ഹരിദാസന്, പ്രകാശന് പി, ഹരിദാസ്, ഡി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഡിപിഎം ഹരിപ്രസാദ് സ്വാഗതവും ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജസിം ഷക്കീല്‍ നന്ദിയും പറഞ്ഞു.
ഗ്രാമീണ യുവതികള്‍ക്ക് മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളില്‍ പുത്തന്‍ സാങ്കേതിക വൈദഗ്ധ്യം നേടിയയെടുത്ത് പുതിയ തൊഴില്‍ മേഖലയാണ് ഗ്രാമകിരണം പദ്ധതിയിലൂടെ സാധ്യമാകുന്നത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയായ സ്ട്രീറ്റ്ലൈറ്റ് പരിപാലനം കുടുംബശ്രീ സംരംഭകരെ ഏല്‍പ്പിക്കുന്നതോടെ പൊതുസമൂഹത്തിന് സേവനം നല്‍കുന്നതിന് ഉത്തരവാദിത്വ ബോധം കൂടുന്നു. ജില്ലയിലെ തല്പരരായതും വൈദഗ്ദ്ധ്യം നേടിയയതുമായവരുടെ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ജില്ലയില്‍ ഹരിതഗ്രാമവും ഹരിതഭവനവും യാഥാര്‍ത്ഥ്യമാക്കുന്ന നടപടികളില്‍ ഓരോ വീട്ടിലും രണ്ട് എല്‍ഇഡി ബള്‍ബെങ്കിലും എത്തിക്കുക എന്ന ഉദ്യമത്തിലാണ് ഗ്രാമകിരയണം യൂണിറ്റ്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ ജില്ലാമിഷന്റെ ഗ്രാമകിരണം യൂണിറ്റുമായി സഹകരിക്കുന്നതിന്റെ ആദ്യപടിയായി വലിയപറമ്പ ഗ്രാമപഞ്ചായത്തുമായുള്ള സപ്ലൈഓര്ഡറിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍ നിര്‍വഹിച്ചു.
- Log in to post comments